ദുബായ് : ദുബായിലെ മലയാളി കൂട്ടായ്മയായ ഓൾ കേരള ഗൾഫ് മലയാളി അസോസിയേഷന്റെ (അക്മ സോഷ്യൽ ക്ലബ് ) നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് ഫെസ്റ്റിവൽ സീസൺ 5 ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് ഇക്കഴിഞ്ഞ ഫെബ്രുവരി 4 ന് ദുബായ് ഡു വൈൽ സ്കൂളിൽ തുടക്കം കുറിച്ചു.ഓൺ സ്റ്റേജ് മത്സരങ്ങൾ ഈ വരുന്ന 10 ,11 തീയതികളിൽ ദുബായ് ഡു വൈൽ സ്കൂളിൽ വച്ച് തുടർന്നും നടത്തപ്പെടുന്നു. കലാമത്സരങ്ങളിൽ 4 വയസ്സു മുതൽ 18 വയസ്സ് വരെ വിഭാഗത്തിലുള്ള ഇരുന്നൂറോളം മത്സരാർത്ഥികൾ പങ്കെടുക്കും. മുന്‍ വര്‍ഷങ്ങളില്‍ വിജയകരമായി നടത്തിയ 4 യുവജനോത്സവങ്ങൾക്കു ശേഷം അഞ്ചാം സീസണിലെക്ക് കടന്നിരിക്കുന്ന ഈ കലാമാമാങ്കത്തിൽ മുപ്പത്തഞ്ചോളം വിഭാഗങ്ങളി ലായി നടത്തപ്പെടുന്ന മത്സരങ്ങളിൽ നിന്നായി കലാ പ്രതിഭ, കലാതിലകം പുരസ്കാര ങ്ങളും ഗ്രൂപ്പ് വിജയികളെയും തിരഞ്ഞെടുക്കുമെന്ന് പ്രോഗ്രാംകമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
![]()
