റിയാദ്: ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന നിയോജക മണ്ഡലം കമ്മിറ്റികളുടെ തെരഞ്ഞെടുപ്പിൽ തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റിക്ക് പുതിയ നേതൃത്വം നിലവിൽ വന്നു.സെൻട്രൽ കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡണ്ട് സിദ്ദീഖ് കല്ലുപറമ്പൻ്റെ നേതൃത്വത്തിൽ ആയിരുന്നു കമ്മിറ്റി രൂപീകരണം നടന്നത്. ഗ്ലോബൽ കമ്മിറ്റി അംഗം നൗഫൽ പാലക്കാടൻ ഉൽഘാടനം ചെയ്തു.
തിരൂരങ്ങാടി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികളായി ശംസുദ്ദീൻ വീ പി (മുഖ്യ രക്ഷാധികാരി) , ഇസ്മായിൽ പുത്തൻപീടിയേക്കൽ-നന്നംബ്ര മണ്ഡലം (പ്രസിഡന്റ് ),റിയാസ്ഖാദർ ചെട്ടിപടി -പരപ്പനങ്ങാടി മണ്ഡലം( ജനറൽ സെക്രട്ടറി,സംഘടനാ ചുമതല), റസാഖ് കുരിക്കൾ -തിരൂരങ്ങാടി മണ്ഡലം( ട്രഷറർ ) എന്നിവരെ മുഖ്യ ഭാരവാഹികളായി തെരെഞ്ഞെടുത്തു.അൻസാർ ചെമ്മാട് (വൈസ് പ്രസിഡന്റ് ),മുഹ്സിൻ വെന്നിയൂർ, നിഷാന്ത് കൂട്ട് മൂചി (സെക്രെട്ടറി) എന്നിവരെയും തെരെഞ്ഞെടുത്തു.
സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് ഭാരവാഹികളുടെ ലിസ്റ്റ് അവതരിപ്പിച്ചു. ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി ജംസാദ് തുവ്വൂർ, ജില്ലാ സെക്രടറി റഫീക്ക് കൊടിഞ്ഞി എന്നിവർ ആശംസകൾ നേർന്നു.

![]()
