റിയാദ് : റിയാദ് കലാഭവന്റെ കുടുംബ സംഗമം വർണ്ണാഭമായ ചടങ്ങുകളോടെ ശ്രദ്ധ നേടി. എക്സിറ്റ് 18 ലെ വിശ്രമ കേന്ദ്രത്തിൽ വെച്ച് നടന്ന വച്ച് നടന്ന പരിപാടിക്ക് റിയാദ് കലാഭവന്റെ കുടുംബങ്ങൾക്കൊപ്പം സാമൂഹിക സാംസ്കാരിക കലാ രംഗത്തെ നിരവധി പേർ പങ്കെടുത്തു. ഗാനമേളയും, കുട്ടികളുടെ നൃത്തവും, വൈവിദ്യമാർന്ന ഭക്ഷണ മേളയും കൊണ്ട് പരിപാടി മികവുറ്റതായി മാറി. സാംസ്കാരിക സമ്മേളനം ചെയർമാൻ ഷാരോൺ ഷെരീഫിന്റെ അധ്യക്ഷതയിൽ കൂടുകയും കലാഭവന്റെ രക്ഷാധികാരികളായ ഷാജഹാൻ കല്ലമ്പലം, അഷറഫ് മൂവാറ്റുപുഴ, വൈസ് ചെയർമാൻ നാസർ ലയ്സ്, പ്രോഗ്രാം കൺവീനർ രാജു പാലക്കാട്, പ്രോഗ്രാം കോഡിനേറ്റർ നാസർ വണ്ടൂർ, ആർട്സ് കൺവീനർ അഷറഫ് വാഴക്കാട്, സ്പോർട്സ് കൺവീനർ ഷാജഹാൻ കാഞ്ഞിരപ്പള്ളി, മീഡിയ കൺവീനർ സജീർ ചിതറ, തുടങ്ങിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ഏപ്രിൽ മാസം അവസാനത്തോടുകൂടി നടക്കാൻ പോകുന്ന 8 ആമത് വാർഷികത്തിന് റിയാദ് കലാഭവൻ അവതരിപ്പിക്കുന്ന ജയൻ തിരുമനയും ഷാരോൺ ഷെരിഫും ചേർന്ന് അണിയിച്ചൊരുക്കുന്ന നാടകത്തിന്റെ ആമുഖം അവതരണം നടത്തപ്പെട്ടു. ജോയിൻ സെക്രട്ടറി ഫഹദ് നീലാം ചേരി, സത്താർ മാവൂർ, വിജയൻ നെയ്യാറ്റിൻകര, ഷിബു ജോർജ്, നജീബ്, അസിസ്, പ്രജീഷ് മുഹമ്മദ് നിസാമുദീൻ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും,ട്രഷറർ കൃഷ്ണകുമാർ നന്ദിയും അറിയിച്ചു.
![]()
