ജുബൈല്‍: സൗദി അറേബ്യയിലെ ദമ്മാമിലെ ജുബൈലില്‍ ഗ്യാസ് സിലിണ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് തലയാട് സ്വദേശി അഹ്മദ് കോയയാണ് മരിച്ചത്. മൃതദേഹം സൗദിയില്‍ ഖബറടക്കും.ജുബൈല്‍ ഇന്‍ഡസ്ട്രിയില്‍ സിറ്റിയിലെ താമസ കെട്ടിടത്തില്‍ കഴിഞ്ഞ ബുധനാഴ്ചയാണ് അപകടമുണ്ടായത്. പാചക വാതക സിലിണ്ടറിന് തീപ്പിടിച്ച് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു . 80 ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു.സൗദിയിൽ തന്നെ കബറടക്കാനുള്ള നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു വരുന്നു.
![]()
