റിയാദ്: സൗദി അറേബ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ശൈത്യം ശക്തമായി. സൗദിയിലെ തുറൈഫില്‍ ഇന്നലെ കുറഞ്ഞ താപനില രണ്ട് ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്.സൗദിയിൽ ഈ ആഴ്ച പകുതി വരെ തണുപ്പ് തുടരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.തബൂക്ക്, അറാര്‍, ഖുറയ്യാത്ത് എന്നിവിടങ്ങളില്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസും ഹായില്‍, സകാക്ക എന്നിവിടങ്ങളില്‍ നാല് ഡിഗ്രി സെല്‍ഷ്യസും ബുറൈദ, അല്‍ഉല, ഹഫര്‍ അല്‍ ബാത്തിന്, അല്‍ ദഹ്ന, അല്‍സമ്മാന്‍ എന്നിവിടങ്ങളില്‍ അഞ്ച് ഡിഗ്രിയുമാണ് കുറഞ്ഞ താപനില. ഈ ആഴ്ച അവസാനം മുതല്‍ ചില പ്രദേശങ്ങളില്‍ മഴക്ക് സാധ്യതയുണ്ടെന്നും നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.
![]()
