ഹായിൽ: തിരുവനന്തപുരം സ്വദേശിയായിരുന്ന അർഷാദ് കല്ലറയുടെ പെട്ടന്നുള്ള മരണം ഹായിലിലെ പ്രവാസി സമൂഹത്തിന് തിരാ നഷ്ടമാണെന്ന് ഹായിൽ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ചയോഗം അനുസ്മരിച്ചു.ഹായിലിലെ സാമുഹിക സാന്ത്വന മേഖലയിലെ നിറസാന്നിധ്യമായിരുന്നു അർഷാദ് കല്ലറയെന്നും മികച്ച ഒരു സംഘാടകനെയും ഒരു പൊതുപ്രവർത്തനയുമാണ് നമ്മുക്ക് നഷ്ടപ്പെട്ടതെന്നും യോഗം അനുസ്മരിച്ചു. സാമൂഹിക പ്രവർത്തകൻ ചാൻസ അബ്ദുൽ റഹ്മാൻ ഉൽഘാടനം ചെയ്തു. ഹായിൽ പ്രവാസി കൂട്ടായ്മ പ്രതിനിധി രജീസ്ഇരിട്ടി അദ്ധ്യക്ഷത വഹിച്ചു. ഹായിലിലെ വിവിധ സംഘടനകളെ പ്രതിനിധികരിച്ച് കൊണ്ട് ബഷീർ മാള, മനോജ് നവോദയ, ബഷീർ നെല്ലളം, അബ്ദുൽ റസ്സാക്ക് ഫൈസി, നിസാം അലി അൽ ഹബീബ്, അബ്ദുൽ സത്താർ പുന്നാട്,ഡേ: അരവിന്ദ് ജെ ശിവൻ,അഫ്സൽ കായംകുളം, രാഖി അസ്റാർ, നൗഫൽ പറക്കുന്ന്, അഷറഫ് അഞ്ചരകണ്ടി, തുടങ്ങിയവർ സംസാരിച്ചു. ഫൈസൽ കാവുമ്പടി സ്വാഗതവും നവാസ് തിരുവനന്തപുരം നന്ദിയും പറഞ്ഞു.
![]()
