ദമാം: വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിർമല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റ് ജനങ്ങളുടെ കണ്ണിൽ പൊടിയിടുവാനായിരുന്നുവെന്ന് ദമാം ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മറ്റി വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി.
പ്രവാസികളുടെ ക്ഷേമത്തിനായി ഒന്നും തന്ന ഈ ബഡ്ജറ്റിലും ഉണ്ടായിരുന്നില്ല എന്ന് ഒ ഐ സി സി ആലപ്പുഴ ജില്ലാ കമ്മറ്റി പ്രസിഡന്റ് ജോണി പുതിയാറ,ജനറൽ സെക്രട്ടറി ജലീൽ പള്ളാത്തുരുത്തി എന്നിവർ ആരോപിച്ചു.
കേരള മുഖ്യമന്ത്രി 2016 ൽ പ്രവാസികൾക്കായി പ്രഖ്യാപിച്ച വാഗ്ദാനങ്ങൾ 2024 ലെ ബജറ്റിലും വെള്ളത്തിൽ വരച്ച ചിത്രം പോലെ പ്രവാസിയെ പാടെ തഴഞ്ഞുകൊണ്ട് കേരളവും,കേന്ദ്രവും മത്സരിക്കുന്നതായി പ്രതിഷേധ കുറിപ്പിൽ അറിയിച്ചു
![]()
