മദീന: ലോകത്തിന് മുമ്പിൽ മഹത്തരമായ മതേതര പാരമ്പര്യം കൊണ്ട് തലയുയർത്തി നിന്ന ഇന്ത്യയുടെ മഹത്തായ ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധ്യപത്യ മതേതര റിപ്പബ്ളിക്ക് ഹിന്ദുത്വ ശക്തികൾ ആസൂത്രണം ചെയ്യുന്ന മതരാഷ്ട്രത്തിലേക്ക് മാറി പോകുന്ന വർത്തമാനകാല രാഷ്ട്രീയന്തരീക്ഷത്തിൽ ഗാന്ധിജി സ്വപ്നം കണ്ട മതേതര ഇന്ത്യ ഓർമ്മയാകുമോ എന്ന് പാലക്കാട് ജില്ലാ കെ എം സി സി അഭിപ്രായപ്പെട്ടു.
വർത്തമാനകാല ഇന്ത്യയുടെ ആകുലതകളും പ്രതീക്ഷകളും ചർച്ചക്ക് വിധേയമാക്കി കൊണ്ട് മദീന കെ എം സി സി പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ” മതേതര ഇന്ത്യ ഓർമ്മയാകുമോ?” മുഖാമുഖ സംവാദപരിപാടിയിലാണ് അഭിപ്രായമുയർനത്.
ത്വരീഖ് ശുഹദയിലുള്ള ലിമ പ്രസ്സ് ആഡിറ്റേറിയത്തിൽ ചേർന്ന പരിപാടിക്ക് ബഷീർ പട്ടാമ്പി അധ്യക്ഷത വഹിച്ചു. മദീന കെ എം സി സി പ്രസിഡൻ്റ് ഷെരീഫ് കാസർക്കോട് യോഗം ഉത്ഘാനം ചെയ്തു. കെ എം സി സി സൗദി നാഷ്ണൽ സെക്രട്ടറി സമദ് പട്ടനിൽ സംവാദം ഉത്ഘാടനം ചെയ്തു.
സൈദ് മൂന്നിയൂർ, അഷറഫ് അഴിഞ്ഞിലം, ഗഫൂർ പട്ടാമ്പി, ഫസലുറഹ്മാൻ, മഹബൂബ് കീഴ്പ്പറമ്പ് ,സുലൈമാൻ പണിക്ക പുരായ, ഇബ്രാഹിം ഫൈസി, മുഹമ്മദലി മാസ്റ്റർ, എന്നിവർ സംസാരിച്ചു.
അഹമ്മദ് മുനമ്പം,സവാദ് മണ്ണാർക്കാട് ,സഹീർബാബു ,ഹംസ മണ്ണാർക്കാട്, സുലൈമാൻ കരിമ്പുഴ എന്നിവർ സംവാദ ചർച്ചക്ക് നേതൃത്വം നൽകി. റഫീഖ് തെക്കൻ സ്വാഗതവും സൈത്കാഞ്ഞിരപ്പുഴ നന്ദിയും പറഞ്ഞു. അൻവർ പട്ടാമ്പി ഖിറാഅത്ത് നടത്തി.
![]()
