അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 20 അംഗ മലയാളി സംഘം സ്വന്തമാക്കിയത് 33 കോടി രൂപ.അൽഐനിൽ ഡ്രാഫ്റ്റ്സ്മാൻ ആയി ജോലി ചെയ്യുന്ന മലയാളി രാജീവ് അരിക്കാട്ടിലും സുഹൃത്തുക്കളും എടുത്ത ബിഗ് ടിക്കറ്റിനാണ് 1.5 കോടി ദിർഹം (33.89 കോടി രൂപ)യാണ് സമ്മാനം നേടിയത്.ശനിയാഴ്ച നടന്ന 260–ാമത് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലാണ് മലയാളികൾക്ക് ഗ്രാൻഡ് പ്രൈസ് ലഭിച്ചത്.നിനക്കാതെ കിട്ടിയ സൗഭാഗ്യത്തിന്റെ ഞെട്ടലിലാണ് ഈ സൗഹൃദ കൂട്ടം.20 പേരും ചേർന്ന് ആനുപാതികമായി വീതിക്കുമെന്നും തുക എന്ത് ചെയ്യണമെന്ന് താൻ തീരുമാനിച്ചിട്ടില്ലെന്ന് രാജീവ് പറഞ്ഞു.
![]()
