ദുബായ് : യു.എ.ഇ യിലെ ട്യൂഷൻ അധ്യാപകർക്ക് സർക്കാറിന്റെ പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് അധികൃതർ.
സ്വകാര്യ ട്യൂഷനുകൾക്ക് വർക്ക് പെർമിറ്റ് നേടുന്ന അധ്യാപകർ അവരുടെ സ്കൂളുകളിലെ വിദ്യാർഥികൾക്ക് ട്യൂഷൻ എടുക്കാൻ പാടില്ലന്ന കർശന നിർദ്ദേശം ശ്രദ്ധേയമാണ്.യോഗ്യരായ അധ്യാപകർക്ക് രണ്ട് വർഷത്തേക്കാണ് സ്വകാര്യ ട്യൂഷന് അനുമതി ലഭിക്കുക.രക്ഷിതാക്കളുടെയും വിദ്യാർഥികളുടേയും വിവരങ്ങൾ സ്വകാര്യമായി സൂക്ഷിക്കണം.രാജ്യത്തെ നിയമങ്ങളോടും സംസ്കാരത്തോടും യോജിക്കാത്തതോ തീവ്രവാദപരമോ മറ്റോ ആയ ആശയങ്ങൾ കുട്ടികൾക്ക് പകർന്നു കൊടുക്കാൻ പാടില്ലന്നും പെരുമാറ്റ ചട്ടങ്ങളിൽ പറയുന്നുണ്ട്.സർക്കാർ-സ്വകാര്യ സ്കൂളുകളിൽ രജിസ്റ്റർ ചെയ്ത ചെയ്ത അധ്യാപകർ, സർക്കാർ, സ്വകാര്യ മേഖലയിലെ ജീവനക്കാർ, തൊഴിൽരഹിതർ,5 മുതൽ 18 വരെ പ്രായമുള്ള യൂനിവേഴ്സിറ്റി വിദ്യാർഥികൾ എന്നിവർക്ക്പെർമിറ്റിന് അപേക്ഷിക്കാം.
![]()
