തൃശൂർ : അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേന്ദ്രം പ്രതിപക്ഷനേതാക്കളെ വേട്ടയാടുകയാണെന്നു കൊണ്ഗ്രെസ്സ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ആരോപിച്ചു.സംഘപരിവാർ ബന്ധം മാത്രമാണ് ഉന്നത പദവികളിലേക്കുള്ള മാനദണ്ഡം.ജനാധിപത്യ വിരുദ്ധ നടപടികൾക്കെതിരെ നമ്മൾ ഒന്നാകണം.തൃശൂരിൽ കോൺഗ്രസ് സംഘടിപ്പിച്ച മഹാജനസഭയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ രാജ്യത്ത് കോൺഗ്രസ് അധികാരത്തിൽ വന്നാൽ ഒരു കർഷകൻ
പോലും ദുരിതത്തിലാവില്ല. രാജ്യത്ത് വികസനവും, ക്ഷേമവും, സമൃദ്ധിയും കോൺഗ്രസ് കൊണ്ടുവരും.നിർണായകമായ ഇലക്ഷനാണ് വരുന്നത്.കൊണ്ഗ്രെസ്സ് തിരിച്ചു വരേണ്ടത് ജനാധിപത്യ ഭാരതത്തെ തിരുകി കൊണ്ട് വരാൻ അത്യന്താപേക്ഷിതമാണ്.മണിപ്പൂരിൽ നടന്ന പീഡനങ്ങൾ രാജ്യത്തെ വലിയ നാണക്കേടിലാക്കി. മണിപുരിലെ അക്രമസംഭവങ്ങൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നും ഖാർഗെ പറഞ്ഞു.
![]()
