മലപ്പുറം:ഡല്‍ഹിയില്‍ നിര്‍മിക്കുന്ന ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആസ്ഥാന മന്ദിരമായ ഖാഇദെ മില്ലത്ത് സെന്ററിന് യു എസ് എ -കാനഡ കെ എം സി സി 11.38 ലക്ഷം രൂപ സംഭാവന നല്കി.
മലപ്പുറം ജില്ലാ മുസ്ലിംലീഗ് ഓഫീസില്‍ നടന്ന ചടങ്ങില്‍ യു എസ് എ ആന്റ് കാനഡ കെ എം സി സി പ്രസിഡന്റ് യു എ നസീര്‍ 11,38,721 രൂപ മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി.മുസ്ലിംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം, പി അബ്ദുല്‍ഹമീദ് എംഎല്‍എ, മഞ്ഞളാംകുഴി അലി എംഎല്‍എ, അഡ്വ. കെഎന്‍എ ഖാദര്‍, പികെകെ ബാവ, പൊട്ടന്‍കണ്ടി അബ്ദുല്ല, ഉമ്മര്‍ പാണ്ടികശാല, ടിഎ അഹമ്മദ് കബീര്‍, കമാല്‍ വരദൂര്‍, അഡ്വ. പിഎംഎ സമീര്‍, കാനഡ കെഎംസിസി വൈസ് ചെയര്മാന് അബ്ദുല്‍ വാഹിദ്, മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് യുഎ ഷബീര്‍, പഞ്ചിളി അസീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
![]()
