ദോഹ: ഖത്തറില്‍ ഇന്ത്യന്‍ യുവതി തുമാമയിൽ വാഹനാപകടത്തില്‍ മരിച്ചു. കൊല്‍ക്കത്ത സ്വദേശിനിയും ഖത്തറിലെ ഒലീവ് ഇന്റര്‍നാഷണല്‍ സ്കൂള്‍ അധ്യാപികയുമായ റഷ റഹ്മാന് (35) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് തുമാമയിലെ ജിംനേഷ്യത്തില്‍ നിന്നും തിരിച്ചുവരുന്ന വഴി റോഡ് മുറിച്ചു കടക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.റഷയുടെ നിര്യാണത്തില്‍ സ്കൂള്‍ മാനേജ്മെന്റ് അനുശോചനം അറിയിച്ചു.
![]()
