ദമ്മാം: ദമ്മാമിൽ സാമൂഹിക സാംസ്കാരിക സംഘടനയായ കസവ് 2024 – 2025 വർഷത്തേക്കുള്ള ഭരണ സമിതിയെ തിരഞ്ഞെടുത്തു.
ഹാരിസ് പയ്യന്നൂർ (പ്രസിഡന്റ് ),മുഹമ്മദ് മട്ടന്നൂർ (ജനറൽസെക്രട്ടറി),വിനോദ് കുമാർ (ട്രഷറർ) എന്നിവരാണ് പ്രധാന ഭാരവാഹികൾ. സഹഭാരവാഹികളായി സജീം തലശ്ശേരി, അഷ്റഫ് സെല്ലോ, അബുബക്കർ (വൈസ് പ്രസിഡന്റ്),മനോജ് ദാസും ജസീർ മട്ടന്നൂരും (സെക്രട്ടറിമാർ) എന്നിവരെയും തെരെഞ്ഞെടുത്തു.സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ സമൂഹത്തിനു ഉതകുന്ന പ്രവർത്തനങ്ങൾ തുടർന്നും വിപുലീകരിച്ചു ചെയ്യാൻ തയ്യാറെടുക്കുന്നതായും നോർക്ക അംഗീകൃത സംഘടനയായ കസവ് (No. KSA /21/132) ഭാരവാഹികൾ അറിയിച്ചു.
![]()
