തിരുവനതപുരം : സിവിൽ സർവ്വീസ് പരിശീലനത്തിന്റെ ഭാഗമായി ഐ.എഫ്.എസ് പ്രൊബേഷനേഴ്സ് നോര്‍ക്ക റൂട്ട്സ് ആസ്ഥാനമായ തൈക്കാട് നോര്‍ക്ക സെന്റര്‍ സന്ദര്‍ശിച്ചു. ഗഹാന നവ്യ ജെയിംസ്, മാലിനി ബി, ആരാധിക നായർ എം.ബി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. നോര്‍ക്ക റൂട്ട്സിന്റെ സേവനങ്ങളും പദ്ധതികളും പ്രവാസികേരളീയരുമായുളള ഇടപെടലുകള്‍ സംബന്ധിച്ചും ജനറല്‍ മാനേജര്‍ അജിത്ത് കോളശ്ശേരി വിശദീകരിച്ചു.
ഇതോടൊപ്പം നിയമപരവും സുരക്ഷിതവും വ്യവസ്ഥാപിതവുമായി നോര്‍ക്ക റൂട്ട്സ് നടപ്പിലാക്കിവരുന്ന വിദേശതൊഴില്‍ കുടിയേറ്റം സംബന്ധിച്ചും സംഘം വിലയിരുത്തി. ജര്‍മ്മനിയുമായുളള ട്രിപ്പിള്‍ വിന് പദ്ധതി, യു.കെ, കാനഡ, കുവൈറ്റ്, സൗദി തുടങ്ങി ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുളള വിവിധ റിക്രൂട്ട്മെന്റുകളില്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയത്തിന്റെ പങ്കാളിത്തവും പരിശോധിച്ചു. കേരളത്തില്‍ നിന്നുളള തൊഴില്‍ കുടിയേറ്റത്തിന്റെയും വിദ്യാര്‍ത്ഥി കുടിയേറ്റത്തിന്റെയും മാറുന്ന രീതികളും സാധ്യതകളും സംഘം വിലയിരുത്തി. ഇതോടൊപ്പം പരമ്പരാഗതമായ ഗള്‍ഫ് മേഖലയ്ക്കപ്പുറത്തേയ്ക്ക് മാറുന്ന കുടിയേറ്റരീതികള്ക്ക് അനുയോജ്യമായ പദ്ധതികള്‍ സംബന്ധിച്ചും ചര്‍ച്ച ചെയ്തു.
![]()
