തിരുവനന്തപുരം : ബജറ്റ് കേരളത്തില്‍ നിരാശാജനകമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടു. കേരളത്തിന് മാന്ദ്യ വിരുദ്ധ പാക്കേജ് വേണമായിരുന്നു.സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുന്ന വിഹിതത്തില്‍ വര്‍ധനയില്ല. ഇപ്പോഴും സാമ്പത്തിക രംഗം മുന്നോട്ടുപോകുന്നെന്ന് മാത്രമാണ് കേന്ദ്രം അവകാശപ്പെടുന്നതെന്നു ബാലഗോപാല്‍ പറഞ്ഞു.ഉത്പാദന മേഖലയില്‍ ഇടര്‍ച്ചയുണ്ടായിട്ടുണ്ട്. ഇത് മറികടക്കാന്‍ കൂടുതല്‍ തൊഴിലവസരം വരാനും കൂടുതല്‍ നിക്ഷേപം വരാനുമുള്ള പദ്ധതികള്‍ പ്രഖ്യാപിക്കണമായിരുന്നു. ഇതെല്ലാം രാഷ്ട്രീയത്തിനധീതമായ ബജറ്റ് വിലയിരുത്തലുകളാണ്. ആളുകളുടെ കയ്യില്‍ പണമെത്തണം. അതിന് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കണം. ഈ പ്രഖ്യാപനങ്ങളൊന്നും ഇത്തവണത്തെ ബജറ്റിലുണ്ടായില്ലെന്ന് ധനമന്ത്രി വിമര്‍ശിച്ചു.
![]()
