റിയാദ് : ആഗോള മലയാളി കൂട്ടായ്മയായ വേൾഡ് മലയാളി ഫെഡറേഷന്റെ ഗ്ലോബൽ സെക്രട്ടറിയായി ആലുവ സ്വദേശിയും റിയാദിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ നിറ സാന്നിധ്യവുമായ നൗഷാദ് ആലുവ തെരഞ്ഞെടുക്കപ്പെട്ടു.
ബാങ്കോക്കിൽ നടന്ന ഗ്ലോബൽ കൺവെൻഷനിൽ ആണ് സൗദിയിൽ നിന്നുള്ള പ്രതിനിധിയായ നൗഷാദിനെ 164 രാജ്യങ്ങളിൽ സാന്നിധ്യമുള്ള മലയാളി കൂട്ടായ്മയുടെ ഗ്ലോബൽ ഭാരവാഹിയായി തെരെഞ്ഞെടുത്തത്.
സംഘടനയുടെ ഗ്ലോബൽ വൈസ് ചെയർമാൻ, ഗ്ലോബൽ അഡ്വൈസറി ബോർഡ് മെമ്പർ, ഗ്ലോബൽ ഡയറക്ടർ ബോർഡ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.കോവിഡ് കാലത്ത് റിയാദിൽ രൂപം കൊണ്ട ഹെൽപ്ഡെസ്ക് ഭാരവാഹി ,റിയാദ് ടാക്കിസ് പ്രസിഡന്റ്,ഓ ഐ സി സി റിയാദ് സെൻട്രൽ കമ്മിറ്റി നിർവാഹകസമിതി അംഗം എന്നി ഭാരവാഹിത്വവും വഹിക്കുന്നു.
ഭാര്യ : നിഷ നൗഷാദ് ( അക്കൗണ്ടന്റ് ,നെറ്റ് വർക്ക് കമ്പനി).
മക്കൾ : മക്കൾ :ആദിൽ നൗഷാദ് (ബി സി എ -എ ഐ വിദ്യാർത്ഥി, ബാംഗ്ലൂർ),ഫർഹ(പ്ലസ് ടു വിദ്യാർത്ഥിനി), അഫ്ലഹ് മുഹമ്മദ് (അഞ്ചാം ക്ലാസ് വിദ്യാർത്ഥി).
![]()
