ദോഹ : ഖത്തർ ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് ഫെബ്രുവരി ഒന്നിന് വ്യാഴാഴ്ച നടക്കും.ഇന്ത്യന്‍ സ്ഥാനപതി വിപുല്‍ ഓപണ്‍ ഹൗസിന് നേതൃത്വം നല്‍കും. ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ മൂന്ന് മണി വരെ രജിസ്ട്രേഷനായിരിക്കും. മൂന്നു മണി മുതല്‍ അഞ്ച് മണി വരെ എംബസിയില്‍ നേരിട്ട് ഹാജരായി ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 55097295 എന്ന നമ്പറില്‍ ബന്ധപ്പെടാം. പങ്കെടുക്കാന്‍ താല്പര്യമുള്ളവർക്ക് [email protected] എന്ന ഇമെയിലിലേക്ക് അപേക്ഷകള്‍ അയക്കുകയും ചെയ്യാം.
![]()
