റിയാദ് : സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ മഴക്കായി നമസ്കരിക്കാൻ കല്പിച്ച് സൗദി ഭരണാധികാരി സൽമാൻ രാജാവ്. കഴിഞ്ഞ ദിവസമാണ് ഇത് സംമ്പന്ധിച്ച രാജ ഉത്തരവ് പുറത്ത് വിട്ടത്. വരുന്ന വ്യാഴാഴ്ച രാജ്യത്തിൻ്റെ എല്ലാ ഭാഗങ്ങളിലും മഴക്കായുള്ള പ്രത്യേക നമസ്കാരം നിർവഹിക്കാൻ ബന്ധപ്പെട്ട വിഭാഗങ്ങൾ ശ്രദ്ധിക്കണമെന്നാണ് ഭരണാധികാരിയുടെ ഉത്തരവ്. സൗദിയിൽ ഇത്തരത്തിൽ മഴക്കായുള്ള നമസ്കാരങ്ങൾ നടക്കാറുണ്ട്.
![]()
