ജിസാൻ: കേരളപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് മലയാളം മിഷൻ സൗദി അറേബ്യ ചാപ്റ്റർ കമ്മിറ്റി സൗദിയിലെ പ്രവാസി മലയാളി വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച മലയാളം പ്രസംഗമത്സരത്തിൻറെ ഫലങ്ങൾ പ്രഖ്യാപിച്ചു. പ്രസംഗ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ ഇവാന മറിയം ജോബി (ജിദ്ദ), അഫ്സാന ഷാ (അൽഖസീം)എന്നിവർ ഒന്നാം സ്ഥാനവും നൈല മറിയം ഷൈജുദ്ദീൻ (അൽഖോബാർ), ആഞ്ജലിന മരിയ ജോഷി (അൽഖർജ്) എന്നിവർ രണ്ടാം സ്ഥാനവും പങ്കിട്ടു. നിള ലക്ഷ്മി(ദമ്മാം)യാണ് മൂന്നാം സ്ഥാനം നേടിയത്. ജൂനിയർ വിഭാഗത്തിൽ മർഹ ഫാത്തിമ (റിയാദ്), ഇഹ്സൻ ഹമദ് മൂപ്പൻ (അൽഹസ്സ), അക്ഷിക മഹേഷ് വാരിയർ (റിയാദ്) എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
നാലു ഘട്ടങ്ങളിലായി നടത്തിയ പ്രസംഗമത്സരത്തിന് മലയാളം മിഷൻ സൗദി ചാപ്റ്റർ പ്രസിഡൻറ് പ്രദീപ് കൊട്ടിയം, വിദഗ്ധ സമിതി ചെയർപേഴ്സൺ ഷാഹിദ ഷാനവാസ്, അംഗങ്ങളായ ലീന കോടിയത്ത്, നിഷ നൗഫൽ എന്നിവർ നേതൃത്വം നൽകി. വിജയി കൾക്കുള്ള സാക്ഷ്യപത്രങ്ങളും സമ്മാനങ്ങളും മലയാളം മിഷൻ സൗദിയിലെ വിവിധ മേഖലകളിൽ സംഘടിപ്പിക്കുന്ന പൊതുപരിപാടികളിൽ വെച്ച് വിതരണം ചെയ്യുമെന്ന് സൗദി ചാപ്റ്റർ സെക്രട്ടറി താഹ കൊല്ലേത്ത് അറിയിച്ചു.
![]()
