മക്ക :മലപ്പുറം സ്വദേശി മക്കയിൽ വാഹനാപകടത്തിൽ മരിച്ചു. പരപ്പനങ്ങാടി ഒട്ടുമ്മൽ സ്വദേശി സഫ്വാൻ (35 ) ആണ് മക്കയിലെ സായിദിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് വാനും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്.കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശി ആശുപത്രിയിൽ ചികിത്സയിലാണ്.നാദിക്ക് കമ്പനി ജീവനക്കാരൻ ആയിരുന്നു.
മൃതദേഹം മക്ക അൽനൂർ ആശുപത്രി മോർച്ചറിയിൽ.
ഹന്നത്ത് ആണ് ഭാര്യ.നടപടി ക്രമണങ്ങൾ പൂർത്തീകരിക്കാൻ കെ എം സി സി പ്രവർത്തകർ രംഗത്തുണ്ട്.
![]()
