ജിദ്ദ : ജിദ്ദ റീജണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ആയി ചുമതലയേറ്റ മക്ക ഒ.ഐ.സി.സി സീനിയർ നേതാവ് റഷീദ് ബിൻസാഗറിന് മക്ക കമ്മറ്റി സ്വീകരണം നൽകി. അസീസിയ പാനൂർ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുതിർന്ന അംഗം കലാം കാസർഗോഡ് ഷാൾ അണിയിച്ചുസ്വീകരിച്ചു.
പ്രസിഡന്റ് നൗഷാദ് പെരുന്തല്ലൂരിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജന.സെക്രട്ടറി സലിം കണ്ണനാകുഴി മുഖ്യപ്രഭാഷണം നടത്തി. മക്കാ ഒ.ഐ.സി.സി യുടെ ചരിത്രത്തിൽ ആദ്യമായി കിട്ടിയ വൈസ് പ്രസിഡന്റ് സ്ഥാനം സംഘടനയുടെ മുന്നോട്ടുള്ള പ്രയാണത്തിന് കരുത്തായിരിക്കും എന്നും ഹജ്ജ് സേവന രംഗത്തും മറ്റു ജീവകാരുണ്യ പ്രവർത്തങ്ങളിലും റീജണൽ കമ്മറ്റിയുടെ സഹകരണവും പങ്കാളിത്വവും കൂടുതൽ ഉറപ്പു വരുത്താൻ ഈ അവസരം വിനിയോഗിക്കണം എന്നും യോഗം അവശ്യപ്പെട്ടു.
ജിദ്ദ വെസ്റ്റേൺ റീജണൽ കമ്മിറ്റി വൈസ് പ്രസിഡണ്ടായി കിട്ടിയ ഈ അവസരം പാർട്ടിക്കും സംഘടനക്കും ഗുണകരമാകുന്ന രീതിയിൽ വിനിയോഗിക്കുമെന്നും, മക്ക കമ്മിറ്റിയോടൊപ്പം ഹജ്ജ് സേവന പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ റീജണൽ കമ്മിറ്റിയുടെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണ നേടിയെടുക്കുന്നതിന് വേണ്ട കാര്യങ്ങൾ ചെയ്യുമെന്നും മറുപടി പ്രസംഗത്തിൽ റഷീദ് ബിൻസാഗർ പറഞ്ഞു.നൈസാം തോപ്പിൽ, സുഹൈൽ പറമ്പൻ, ഷബീർ ചേളന്നൂർ, മുബഷിർ അരീക്കോട് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.മുജീബ് കിഴിശ്ശേരി, യാസർ, ഫൈസൽ മാറമ്പള്ളി, യൂസഫ് ബിൻ സാഗർ, ജംഷീദ് ഇലാഹി തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു.ഹബീബ് കോഴിക്കോട് സ്വാഗതവും നിയാസ് വയനാട് നന്ദിയും പറഞ്ഞു.
![]()
