തിരുവനന്തപുരം : കൊല്ലത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ് എഫ് ഐ പ്രവർത്തകർ കരിങ്കൊടി കാണിച്ച സംഭവത്തിന് പിന്നാലെ ഗവര്‍ണറുടെ സുരക്ഷയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍. സിആര്‍പിഎഫിന്റെ മേല്‍നോട്ടത്തിലുള്ള സെഡ് പ്ലസ് കാറ്റഗറി സുരക്ഷ ഗവര്‍ണര്‍ക്ക് ഒരുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്കി. രാജ്ഭവനിനും സിആര്‍പിഎഫ് ആകും ഇനി കാവല്‍
![]()
