ബുറൈദ :ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ സി എഫ് ) അൽ ഖസീമിൽ റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായി സൗഹൃദ സംഗമവും,ഹെൽത്തോറിയം മെഡിക്കോൺ സെമിനാറും സംഘടിപ്പിച്ചു.
ബുറൈദ സുൽത്താന റാഷിദിയ്യ ഇസ്തിറാഹയിൽ നടന്ന പരിപാടിയിൽ “ഇന്ത്യ- സ്നേഹ റിപ്പബ്ലിക്” എന്ന പ്രമേയത്തിൽ അൽ ഖസീം സ്നേഹ സംഗമം നാഷണൽ പബ്ലിക്കേഷൻ പ്രസിഡണ്ട് അബൂസ്വാലിഹ് മുസ്ലിയാർ ഉൽഘാടനം ചെയ്തു .സെൻട്രൽ സർവീസ് സെക്രട്ടറി ഫള്ൽ ലത്തീഫി അധ്യക്ഷത വഹിച്ചു.സെൻട്രൽ പബ്ലിക് റിലേഷൻ അംഗം ജാഫർ സഖാഫി വിഷയാവതരണം നടത്തി.
സുൽത്താന സെക്ടറിനു കീഴിൽ നടന്ന ഏറെ ശ്രദ്ധേയമായ ആരോഗ്യ ബോധവൽക്കരണ സെമിനാറിൽ കൺസൾട്ടൻ്റ് ജനറൽ ഫിസിഷൻ ഡോ. ലൈജു ഉനൈസ “പ്രമേഹവും വൃക്ക രോഗങ്ങളും”എന്ന വിഷയത്തെ ആസ്പദമാക്കി സദസ്സുമായി സംവദിച്ചു.

നിയന്ത്രണമില്ലാത്ത ഭക്ഷണ രീതിയും, ഉറക്ക ,വ്യായാമ കുറവും, കൂടുതൽ പ്രവാസികളേയും പ്പ്രമേഹ,വൃക്ക രോഗികളാക്കുന്നതായും,
പ്രവാസികൾ തങ്ങളുടെ ആരോഗ്യമാണ് ഏറ്റവും വലിയ സമ്പത്തെന്ന കാര്യം മറന്നു പോകരുതെന്നും ഡോക്ടർ ഓർമിപ്പിച്ചു.
സെമിനാർ ഏറെ ശ്രദ്ധേയവും പൊതുജനോപകാരപ്രദവുമായിരുന്നു.ആരോഗ്യബോധവൽക്കരണ സെമിനാറിന് ശേഷം സദസ്സിൽ ഉണ്ടായവരുടെ സംശയങ്ങൾക്ക് ഡോക്ടർ വളരെ മറുപടി നൽകി.
ബഷീർ അടിവാരം (കെഎംസിസി),നിസാം മാമ്പുഴ (ആർ എസ് സി) എന്നിവർ ആശംസകൾ നേർന്നു.പരിപാടിയിൽ പങ്കെടുത്തവരുടെ രക്ത പരിശോധനക്കൊപ്പം അർഹരായ രോഗികൾക്ക് ഷുഗർ ചെക് ചെയ്യാനുള്ള ഉപകരണങ്ങളും സൗജന്യമായി വിതരണം ചെയ്തു
“ബെറ്റർ വേൾഡ് ബെറ്റർ ടുമാറോ” എന്ന ശീർഷകത്തിൽ മാനവ വികസന വർഷമായി ആചരിക്കുന്ന ഈ സംഘടനാ വര്ഷത്തെ ആദ്യ പദ്ധതിയാണ് ആരോഗ്യ ബോധവൽക്കരണ കാമ്പയിൻ ശാരീരികവും മാനസികവുമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന പ്രവാസി സമൂഹത്തിനിടയിൽ പൊതു ജന സമ്പർക്ക പരിപാടികളും, ലഘുലേഖ വിതണം,മെഡിക്കൽ സർവേ,ഹെൽത്ത് പ്രൊഫഷനൽ മീറ്റ്,സോഷ്യൽ മീഡിയ കാമ്പയിൻ തുടങ്ങിയവയും നടന്നു വരുന്നു.
ശറഫുദ്ധീൻ വാണിയമ്പലം സ്വാഗതവും സെൻട്രൽ എഡ്യൂക്കേഷൻ സെക്രട്ടറി നിസാർ കാക്കനാട് നന്ദിയും പ്രകാശിപ്പിച്ചു.
![]()
