ലഖ്നോ: വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയും കോൺഗ്രസും ഒരുമിച്ച് മത്സരിക്കാൻ തീരുമാനമായി.സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ച് ഇരുപാർട്ടികളും ധാരണയിലെത്തി.11സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും.കോൺഗ്രസിന് സ്വമേധയാ 11സീറ്റുകൾ വിട്ടുനൽകുകയായിരുന്നുവെന്ന് പാർട്ടി പാർട്ടി നേതാവ് അഖിലേഷ് യാദവ് അറിയിച്ചു.
‘കോൺഗ്രസുമായുള്ള ഞങ്ങളുടെ സൗഹൃദ സഖ്യം 11 സീറ്റുകളിൽ മത്സരിക്കും.ഇതൊരു നല്ല തുടക്കമാണ്.ഇത്തരം സമവാക്യങ്ങളുമായി ഞങ്ങൾ മുന്നോട്ട് പോകും. ഞങ്ങൾ ചരിത്രം മാറ്റിമറിക്കും” അഖിലേഷ് ട്വിറ്ററിൽ കുറിച്ചു
![]()
