മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി മദീനയിൽ മരിച്ചു. മൂന്നിയൂർ,ചിനക്കൽ സ്വദേശി റുഖിയ മാളിയേക്കൽ (68) ആണ് മരിച്ചത്.ഇവർ ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു.മകൾ ബുഷ്റ കൂടെയുണ്ടായിരുന്നു.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് താമസ സ്ഥലത്തു വെച്ചാണ് മരണം സംഭവിച്ചത്.
ഭർത്താവ്: മുഹമ്മദ് കറുത്തേടത്ത്.മക്കൾ: ബുഷ്റ, നജ്മുന്നീസ.
നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കും
![]()
