റിയാദ്: സൗദിയിലെ ഇന്ത്യന്‍ എംബസി അതി വിപുലമായ പരിപാടികളോടെ 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു. ഇന്ത്യന്‍ സ്ഥാനപതി ഡോ. സുഹൈല്‍ അജാസ് ഖാന് ദേശീയ പതാക ഉയര്‍ത്തിയതിനു ശേഷം രാഷ്ട്രപതിയുടെ സന്ദേശം വായിച്ചു.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍, ഇന്ത്യന്‍ പബ്ളിക് സ്കൂള്‍, വൈദേഹി നൃത്തവിദ്യാലയം എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ ദേശഭക്തിഗാനം പ്രമേയമാക്കി നൃത്തനൃത്യങ്ങളും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു.വെള്ളിയാഴ്ച്ച അവധി ദിവസം കൂടിയായതിനാൽ സമൂഹത്തിന്റെ സമസ്ത മേഖലകളിലും ഉള്ളവർ രാവിലെ തന്നെ എംബസ്സിയിൽ എത്തിയിരുന്നു.
ആഘോഷ പരിപാടികളില്‍ സ്ത്രീകള്‍, കുട്ടികള്‍ എന്നിവര്‍ക്ക് പുറമെ എംബസി ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍,സാമൂഹിക സാംസ്കാരിക ജീവകാരുണ്യ രംഗത്തെ പ്രമുഖർ എംബസിയിൽ നടന്ന ആഘോഷ പരിപാടികളിൽ പങ്കെടുത്തു.
![]()
