റിയാദ് : റിയാദ് കെ.എം.സി.സി കുന്ദമംഗലം മണ്ഡലം കമ്മിറ്റി ‘ഗ്രീൻ സുലൈമാനി-സീസൺ 2’വിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സി.എച്ച് മുഹമ്മ ദ് കോയ സ്മാരക ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിന് പ്രൗഡോജ്ജ്വല തുടക്കം.
റിയാദ് എക്സിറ്റ് 18 ലെ ഗ്രീൻ ക്ലബ്ബിൽ നടക്കുന്ന ടൂർണമെന്റിന്റെ ആദ്യദിനത്തിൽ ജൂനിയർ വിഭാഗങ്ങളിലെ മത്സരങ്ങൾ പൊടിപാറി. വിവിധ രാജ്യക്കാരും സ്കൂൾ, ക്ലബ് താരങ്ങളുമായ താരങ്ങളാണ് ത്രസിപ്പിക്കുന്ന ആദ്യാന്ത്യം മത്സരം കാഴ്ചവെച്ചത്. പുലർച്ചയോടെയാണ് മത്സരങ്ങൾ സമാപിച്ചത്. കളി വീക്ഷിക്കാൻ സ്ത്രീകളും കുട്ടികളുമടക്കം നൂറ് കണക്കിനാളുകളാണ് ഗ്രീൻ ക്ളബിലെത്തിയത്. രണ്ടാം ദിനമായ ഇന്ന് സീനിയർ വിഭാഗങ്ങളുടെ മത്സരങ്ങളാണ് നടക്കുക.
വിവിധ കാറ്റഗറികളിലായി അഞ്ഞൂറോളം മത്സരാർത്ഥികൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റിൽ ഇന്ത്യ, ബഹ്റൈൻ, ഫിലിപ്പൈൻസ്, ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രൊഫഷണൽ താരങ്ങൾ പങ്കെടുക്കുന്നുണ്ട്. റിയാദിന് പുറമെ ദമ്മാം, ജിദ്ദ, അൽകോബാർ എന്നിവിടങ്ങളിൽ നിന്നുള്ള മത്സരാർത്ഥികൾ ഇതിനകം റിയാദിലെത്തിയിട്ടുണ്ട്.
ഇന്ന് നടക്കുന്ന സമാപന ചടങ്ങിൽ സൗദി ബാഡ്മിൻ്റെൺ ഫെഡറേഷൻ ടെക്നി ക്കൽ മാനേജർ അമ്മാർ ആവാദ് മുഖ്യാതിഥിയായിരിക്കും. വിവിധ ക്ലബ്ബ് പ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, കെ.എം.സി.സി നാഷണൽ, സെൻട്രൽ കമ്മിറ്റി, ജില്ലാ നേതാക്കൾ പരിപാടിയിൽ സംബന്ധിക്കും.
![]()
