ദുബായ് : ഹരിതം ബുക്സിന് എക്കാലത്തും അഭിമാനപൂർവ്വം ഓർക്കാവുന്ന ചടങ്ങായി മാറി ഹരിതം കൊച്ചുബാവ പുരസ്കാര സമർപ്പണം.പ്രശസ്ത എമിറാത്തി കവി മഹമൂദ് നൂർ ആയിരുന്നു മുഖ്യാതിഥി. ഇസ്മയിൽ മേലടി, ബഷീർ തിക്കോടി, എം.സി.എ നാസർ, വെള്ളിയോടൻ, സലിം അയ്യനത്ത് എന്നിവർക്കാണ് പുരസ്ക്കാരം സമ്മാനിച്ചത്.
ഷാർജ ഇന്ത്യൻ അസോസ്സിയേഷൻ വൈസ് പ്രസിഡൻ്റ് ടി.കെ. പ്രതീപ് നന്മാറ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ശ്രീപ്രകാശ്, ഇസ്മയിൽ മേലടി, ബഷീർ തിക്കോടി, എം.സി.എ നാസർ, വെള്ളിയോടൻ, സലിം അയ്യനത്ത്, ധന്യ അജിത്ത്, പ്രവീൺ പാലക്കീൽ, അജിത് വള്ളോളി, ജാസ്മിൻ അമ്പലത്തിലകത്ത്, അനൂജനായർ, സുനിൽ കൊന്നഞ്ചേരി, ബാബു വർഗ്ഗീസ്, ദേവരാജ് എന്നിവർ സംസാരിച്ചു.
![]()
