സൗദിയിൽ ഇരുചക്ര വാഹനങ്ങളിൽ സാധനങ്ങൾ ഡെലിവറി ചെയ്യുന്ന ജോലി സൗദി പൗരന്മാർക്ക് മാത്രമാക്കി പരിമിതപ്പെടുത്താൻ ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചു.ജൂലൈ മുതൽ നടപ്പാക്കി തുടങ്ങും. വിദേശികൾ സ്വന്തം നിലക്ക് ഈ ജോലി ചെയ്യുന്നതിനും വിലക്കുണ്ട്.ലൈറ്റ് ട്രാൻസ്പോർട്ട് കമ്പനികളിലെ ഡെലിവറി മേഖലയിൽ ജോലി ചെയ്യുന്ന വിദേശികൾക്ക് യൂണിഫോം നിർബന്ധമാക്കുകയും ചെയ്തു. കമ്പനികൾ തങ്ങളുടെ ഡ്രൈവർമാരുടെ ഫേസ് വെരിഫിക്കേഷൻ നടപടി പൂർത്തിയാക്കണമെന്നും അതോറിറ്റി നിർദ്ദേശിച്ചു.ഡെലിവറി മേഖലയെ നിയന്ത്രിക്കാനും ഡ്രൈവർമാരുടെയും സേവനങ്ങളുടെയും കാര്യക്ഷമത വര്ധിപ്പിക്കുവാനുമാണ് പദ്ധതി
![]()
