സീരിയൽ സിനിമാ താരം സ്വാസിക വിജസ് വിവാഹിതയായി. ടെലിവിഷൻ താരവും മോഡലുമായ പ്രേം ജേക്കബ് ആണ് വരൻ.
‘ഞങ്ങൾ ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു’ എന്ന് കുറിച്ച് കൊണ്ട് സ്വാസിക തന്നെയാണ് വിവാഹ കാര്യം അറിയിച്ചത്.ബീച്ച് സൈഡിൽ നടന്ന വിവാഹ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പങ്കെടുത്തു. ഏറെ നാളത്തെ പ്രണയത്തിന് ഒടുവിലാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്.സുരേഷ് ഗോപി, ഇടവേള ബാബു, രചന നാരായണന് കുട്ടി, മഞ്ജു പിള്ള, സരയു തുടങ്ങി നിരവധി പേര് സ്വാസികയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.‘മനംപോലെ മംഗല്യം’ എന്ന സീരിയലിൽ സ്വാസികയും പ്രേമും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങളും പ്രേക്ഷകർക്കിടയില്‍ വൈറലായിരുന്നു.തിരുവനന്തപുരം സ്വദേശിയാണ്പ്രേം.വിജയകുമാറിന്റെയും ഗിരിജയുടെയും മകളായ സ്വാസിക മൂവാറ്റുപുഴ സ്വദേശിയാണ്. പൂജ വിജയ് എന്നാണ് യഥാർഥ പേര്.
[11:29 pm, 24/01/2024] Shibu Usman: ബാബരി മസ്ജിദ്, ഓർമ്മകൾക്ക് മരണമില്ല:ചർച്ച സമ്മേളനം
കുവൈത്ത് സിറ്റി:കേരള ഇസ്ലാമിക് ഗ്രൂപ്, ‘ബാബരി മസ്ജിദ്:
ഓർമകൾക്ക് മരണമില്ല’ എന്ന തലക്കെട്ടിൽ ചർച്ച സമ്മേളനം സംഘടിപ്പിച്ചു.ബാബരി മസ്ജിദ് ധ്വംസനം ഇന്ത്യയുടെ ആത്മാവിന് ഏറ്റ മുറിവാണെന്നും 92 ൽ ബാബരി മസ്ജിദ് തകർത്തു കൊണ്ട് സംഘ് പരിവാർ നടത്തിയ ഉൻമാദ നൃത്തം 2024 ൽ വീണ്ടും ആവർത്തിക്കുകയാണെന്നും സമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സംസാരിച്ച കെ ഐ ജി വൈസ് പ്രെസിഡെന്റ്റ് ഫൈസൽ മഞ്ചേരി അഭിപ്രായപ്പെട്ടു.
ഈ അനീതിയും അക്രമവും മറവിക്ക് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്നും മനുഷ്യത്വത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്നവരുടെ ഹൃദയങ്ങളിൽ അവ മരിക്കാത്ത ഓർമകളായി എക്കാലവും നിലനിൽക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.ഫർവാനിയ, ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ കെ.ഐ.ജി പ്രസിഡണ്ട് ശരീഫ് പി.ടി അധ്യക്ഷത വഹിച്ചു. കുവൈത്തിലെ വിവിധ സാമൂഹിക,സംഘടനാ പ്രതിനിധികളായ വിനോദ് വി, ഫാറൂഖ് ഹമദാനി, സത്താർ കുന്നിൽ, ലായിക്ക് അഹ്മദ്, സക്കീർ ഹുസ്സൈൻ തുവ്വൂർ എന്നിവർ
ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.അ.നീസ് അബ്ദുൽസലാം ഖുർആൻ പാരായണം നടത്തി.ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ് സ്വാഗതവും സെക്രട്ടറി സാബിക് യൂസഫ് നന്ദിയും പറഞ്ഞു
![]()
