റിയാദ് : ഇന്ത്യയുടെ 75 മത് റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി ജനുവരി 26 വെള്ളിയാഴ്ച രാവിലെ 8 മണിമുതൽ ഒ ഐ സി സി റിയാദ് എറണാകുളം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കിംഗ് സഊദ് മെഡിക്കൽ സിറ്റിയിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ വാർത്ത കുറിപ്പിൽ അറിയിച്ചു.ജില്ലാ പ്രസിഡന്റ് മാത്യു ജോസഫ് ,ജനറൽ സെക്രട്ടറി അജീഷ് ചെറുവട്ടൂർ, ജീവ കാരുണ്യ കൺവീനർ സിജോ ജോസഫ്, സെൻട്രൽ ബ്ലഡ് ബാങ്ക് സൂപ്പർവൈസർ അലി അൽ സനയാദി എന്നിവർ രക്ത ദാന ക്യാമ്പിന് നേതൃത്വം നൽകും
![]()
