ഫുജൈറ: ഇന്ത്യൻ സോഷ്യൽ ക്ലബ് ഫുജൈറ ഇന്ത്യ ഫെസ്റ്റ് സംഘടിപ്പിച്ചു.ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് നാസറുദ്ദീൻ അധ്യക്ഷത വഹിച്ചു.ഇന്ത്യൻ കൗൺസിൽ ജനറൽ സതീഷ് കുമാർ ശിവൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് സഞ്ജീവ് മേനോൻ ആമുഖപ്രഭാഷണം നടത്തി.അബ്ദുൽ ഗഫൂർ ബഹ്രൂസിയാൻ മുഖ്യാതിഥിയായി പങ്കെടുത്തു.ഫസീല്‍ പാര്‍ക്കില്‍ നടന്ന പരിപാടിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരുടെ പങ്കാളിത്തം ശ്രദ്ധേയമായി.ഇന്ത്യൻ സോഷ്യൽ ക്ലബ് അഡ്വൈസർ ഡോക്ടർ പുത്തൂർ റഹ്മാൻ,സിനിമ താരം അന്ഷിബ ഹസന്,അന്‍വര്‍ നഹ എന്നിവർ ആശംസകൾ അർപ്പിച്ചു.ഫുജൈറ ഗവൺമെൻ്റിൻ്റെ സാമ്പത്തിക വിഭാഗം ഡയറക്ടർ അലി തജല്ലി, ഫോട്ടോഗ്രാഫർ ജാവേധ് ഖുറൈശി എന്നിവരെ പരിപാടിയിൽ ആദരിച്ചു.സുഭഗൻ, സിറാജ്, സന്തോഷ് മത്തായി, മുഹമ്മദലി, അനീഷ്, ജഗദീഷ്, അബ്ദുൽ ജലീൽ,അശോക്, ജോജി മണ്ഡപത്തിൽ, അബ്ദുള്ള, ഇസ്ഹാഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി പ്രദീപ് കുമാര്‍ സ്വാഗതവും കള്‍ച്ചറല്‍ സെക്രട്ടറി സുഭാഷ് നന്ദിയും പറഞ്ഞു.
![]()
