2024 -25 വർഷത്തേക്കുള്ള കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റിയെ പ്രഖ്യാപിച്ചു.പതിമൂന്നാം വർഷത്തിലേക്ക് പ്രവേശിക്കുന്ന കൊയിലാണ്ടി കൂട്ടം കാതലായ മാറ്റങ്ങളോടെയാണ് പുതിയ കമ്മിറ്റിയുടെ ഘടന നിലവിൽ വന്നിരിക്കുന്നത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിയുടെ കീഴിൽ അതി ബൃഹത്തായ ജീവകാരുണ്യ പദ്ധതികളും – കലാ സാംസ്കാരിക പരിപാടികളും തയ്യാറായി വരുന്നതായി ഭാരവാഹികൾ അറിയിച്ചു
ഭാരവാഹികളായി ശിഹാബുദ്ദീൻ (ഗ്ലോബൽ ചെയർമാൻ),പവിത്രൻ കൊയിലാണ്ടി(പ്രസിഡൻ്റ് ),സലീം കെ.ടി(ജനറൽ സെക്രട്ടറി),റിസ് വാൻ( ട്രഷറർ)ജലീൽ മഷ്ഹൂർ( മീഡിയ കൺവീനർ),റാഫി കൊയിലാണ്ടി(ചീഫ് കോർഡിനേറ്റർ),ഫൈസൽ മൂസ്സ,എ അസീസ് മാസ്റ്റർ (വൈ: പ്രസിഡൻ്റുമാർ),ശാഫി കൊല്ലം,ചന്ദ്രു പൊയിൽകാവ്(സെക്രട്ടറിമാർ) എന്നിവരെയും വനിതാ വിംഗ് ഭാരവാഹികളായി ആയിഷ ജാസ്മിൻ (പ്രസിഡന്റ്), ജസീറ(ജനറൽ സെക്രട്ടറി) എന്നിവരെയും തെരെഞ്ഞെടുത്തു.ഖത്തർ,യു.എ.ഇ,ബഹ്റൈൻ,റിയാദ്,ദമാം,ഒമാൻ,കുവൈത്ത്,കൊയിലാണ്ടി,ബാംഗ്ലൂർ,ഡൽഹി എന്നിവടങ്ങളിലെ ചാപ്റ്ററുകളിൽ നിന്നുള്ള അംഗങ്ങളുമടങ്ങിയതാണ്
കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മിറ്റി.
![]()
