റിയാദ് : ലണ്ടൻ ആസ്ഥാനമായുള്ള സൈബർ സ്ക്വയർ സംഘടിപ്പിക്കുകയും ഫുജൈറയിലെ എമിനൻസ് പ്രൈവറ്റ് സ്കൂൾ ആതിഥേയത്വം വഹിക്കുകയും ചെയ്യുന്ന രണ്ടാമത് സൈബർ സ്ക്വയർ ഡിജിറ്റല്‍ ഫെസ്റ്റിൽ റിയാദിലെ ഇന്ത്യന്‍ സ്കൂൾ വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് സംഘാടകർ റിയാദിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. കുട്ടികൾക് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, കോഡിങ്, റോബോട്ടിക്, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ് എന്നിവയിലുള്ള കഴിവ് പ്രദർശിപ്പിക്കാനുള്ള ഒരു വേദി ആണ് ഡിജിറ്റൽ ഫെസ്റ്റ്.അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂൾ, അലിഫ് ഇന്റർനാഷണൽ സ്കൂൾ, ഇന്റർനാഷണൽ ഇന്ത്യൻ പബ്ലിക് സ്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ 2024 ഫെബ്രുവരി 10-ന് നടക്കുന്ന ഫെസ്റ്റിൽ പങ്കെടുക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്.
സൗദിയിലെ കോര്‍പ്പറേറ്റ് കമ്പനികളും സന്നദ്ധ സംഘടനകളുമായി സഹകരിച്ചു നടത്തുന്ന സൗദി ദേശീയ ഡിജിറ്റല്‍ ഫെസ്റ്റിന്റെ തീയതി ഉടന്‍ പ്രഖ്യാപിക്കുമെന്നു വാർത്ത സമ്മേളനത്തിൽ സൈബര്‍ സ്ക്വയര്‍ മിഡില്‍ ഈസ്റ്റ് ഡയറക്ടര്‍ ദീപക് കെ സി, സൗദി റീജിയണല്‍ ഡയറക്ടര്‍ മുനീബ് പാഴൂര്‍, സൗദി നാഷണല്‍ ഡിജിറ്റല്‍ ഫെസ്റ്റ് കണ്‍വീനര്‍ ഷമീം എന്നിവര്‍ പറഞ്ഞു.
![]()
