ദോഹ: മാപ്പിളപ്പാട്ട് മേഖലയിലെ പ്രശസ്തരായ പഴയ കാല ഗാനരചയിതാക്കളെയും ഗായകരേയും സംഗീത സംവിധായകരേയും പുതിയ തലമുറക്കു പരിചയപ്പെടുത്തുന്ന ഇശൽ വസന്തം ടി.വി പരിപാടിയുടെ പ്രോമോ വീഡിയോ പ്രകാശനം ചെയ്തു.
ദോഹാ സൈത്തൂൻ റസ്റ്റോറൻറ് ഹാളിൽ വെച്ച് പ്രമുഖ സാമൂഹിക സാംസ്കാരിക പ്രവർത്തകനും, അലി ഇന്റർനാഷണൽ മാനേജിംഗ് ഡയറക്ടറുമായ കെ. മുഹമ്മദ് ഈസ പ്രകാശന കർമ്മം നിർവഹിച്ചു. ഇശൽ വസന്തം പ്രോഗ്രാം സാരഥികളായ ഷമീർ ഷർവാനി, ഫൈസൽ എളേറ്റിൽ, ജ്യോതി വെള്ളല്ലൂർ,സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പരിപാടിയിൽ പങ്കെടുത്തു.
2024 ഏപ്രിൽ മാസം മുതൽ പ്രമുഖ ടെലിവിഷൻ ചാനലിൽ ആഴ്ചയിൽ രണ്ട് എപ്പിസോഡുകളിലായി പ്രസ്തുത പരിപാടി സംപ്രേഷണം ചെയ്യുമെന്ന് ഇശൽ വസന്തം ടീം പരിപാടിയിൽ അറിയിച്ചു.
![]()
