തിരുവനന്തപുരം : സഹകരണ മേഖല കരുത്താര്‍ജിച്ചപ്പോള്‍ ദുഷിച്ച പ്രവണതകള്‍ പൊങ്ങിവന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ സഹകരണ മേഖലയിൽ നടക്കുന്ന അഴിമതി പ്രശ്നങ്ങള്‍ ഗൗരവമായി കാണണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സഹകരണ യൂണിയൻ ഒമ്പതാമത് സഹകരണ കോൺഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തിന്റെ പല ഭാഗത്തായി ചെറിയ തോതിലുള്ള അഴിമതി പ്രശ്നങ്ങൾ കാണുന്നുണ്ട്. സഹകരണ മേഖല കരുത്താർജിപ്പോൾ ദുഷിച്ച പ്രവണതകളും ഉയർന്നു. ആർത്തി മൂത്തവരാണ് അഴിമതിയുടെ ഭാഗമാകുന്നത്. മനുഷ്യന്റെ ആർത്തിയാണ് അഴിമതിയിലേക്ക് നയിക്കുന്നതെന്നും മുഖ്യമന്ത്രി. ഇത്തരത്തിലുള്ള അഴിമതിക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
![]()
