തിരുവനന്തപുരം : ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയുള്ള ബി ജെ പി ആക്രമണത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കെപിസിസി.ഇന്ന് വൈകീട്ട് ഡിസിസികളുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലാകേന്ദ്രങ്ങളിലും വമ്പിച്ച പ്രകടനങ്ങൾ നടത്തുമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.യാത്രയുടെ റൂട്ട് മാറ്റിയതിന്റെ പേരിൽ കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് ബിജെപി ക്രിമിനലുകൾ ഹീനമായ അക്രമം ഭാരത് ജോഡോ ന്യായ് യാത്രക്ക് നേരെയും നേതാക്കൾക്കും എതിരെ നടത്തുന്നതെന്ന് കെപിസിസി ജനറൽ സെക്രട്ടറി വാർത്താ കുറിപ്പിൽ പറഞ്ഞു.
![]()
