വയനാട് : 2024 ലെ തെരെഞ്ഞെടുപ്പിൽ ബി ജെ പി യെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ 2025 ൽ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടക്കുമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ആർ എസ് എസ് ന്റെ നൂറാം വാർഷികമാണ് 2025ൽ. ഇതോടെ രാജ്യത്ത് ഭരണഘടന ഇല്ലാതാകുമെന്നും ചാതുർവർണ്യ വ്യവസ്ഥ പുനസ്ഥാപിക്കപ്പെടുമെന്നും എം.വി ഗോവിന്ദൻ ചൂണ്ടിക്കാട്ടി. ഈ തെരഞ്ഞെടുപ്പിൽ അതുകൊണ്ട് ബിജെപിയെ തോൽപ്പിക്കണമെന്നും അല്ലാത്ത പക്ഷം രാജ്യം അപകടകരമായ സ്ഥിതിയിലെത്തുമെന്നും എം.വി ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. വയനാട് മേപ്പാടിയിൽ നടന്ന പി.എ മുഹമ്മദ് അനുസ്മരണ പരിപാടിയിലായിരുന്നു എം.വി ഗോവിന്ദന്റെ പരാമർശം.
![]()
