റിയാദ്:ഹൃസ്വ സന്ദർശാർത്ഥം റിയാദിൽ എത്തിയ കെ.പി.സി.സി രാഷ്ട്രീയ സമിതി അംഗം അഡ്വ: എം ലിജുവിന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ സ്വീകരണം നൽകി. ബത്ഹ ഡീ പാലസ് ഹോട്ടലിലെ സെൻട്രൽ കമ്മിറ്റി ഓഫീസിൽ നടന്ന സ്വീകരണ പരിപാടിയിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷനായി. റിയാദ് സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ നടപ്പിലാക്കി കൊണ്ടിരിക്കുന്ന പ്രവാസി സുരക്ഷാ പദ്ധതിയടക്കം, സംഘടനയുടെ വിവിധ പ്രവർത്തനങ്ങൾ അബ്ദുള്ള വല്ലാഞ്ചിറ വിശദീകരിക്കുണ്ടായി.
തുടർന്ന് സ്വീകരണ പരിപാടിക്ക് നന്ദി അറീയിച്ച് കൊണ്ട് എം ലിജു ചടങ്ങിൽ സംസാരിച്ചു.
സംഘ് പരിവാർ ഫാസിസ്റ്റ് കരങ്ങളിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്ന ലക്ഷ്യവുമായി രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ ലഭിക്കുന്ന സ്വീകാര്യത മനസ്സിലാക്കി വിറളിപിടിച്ച വർഗീയ ഫാസിസ്റ്റുകൾ രാഹുൽ ഗാന്ധിയുടെ വാഹനങ്ങൾക്കും, പ്രവർത്തകർക്കു നേരെയും അക്രമണങ്ങൾ നടത്തി അവരെ ഭയപ്പെടുത്തുക എന്ന ലക്ഷ്യവുമായി ഇറങ്ങിയിരിക്കുന്ന കാഴ്ച്ചകളാണ് ഇന്ന് കാണുന്നത്.ബ്രിട്ടീഷുകാരുടെ തോക്കിന് മുന്നിൽ വിരിമാറ് കാണിച്ചും, തൂക്കുമരങ്ങൾക്ക് മുന്നിൽ പോലും പതറാതെ ഇന്ത്യയിൽ നിന്ന് വെള്ള പട്ടാളത്തെ തുരത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് കഴിഞ്ഞെങ്കിൽ ഈ ഫാസിറ്റ് വർഗ്ഗീയ ഭരണകൂടത്തിനെതിരെ ജനാധിപത്യ മതേതര വിശ്വാസികൾ 2024 ൽ നടക്കുന്ന രാജ്യത്തിന്റെ വിധി എഴുത്തിൽ ഒന്നിച്ച് നിന്ന് പേരാടുക തന്നെ ചെയ്യുമെന്നു എം ലിജു അഭിപ്രായപ്പെട്ടു.ഒ ഐ സി സി ഭാരവാഹികളെ ബൂത്ത് തലം മുതൽ കെ പി സി സി വരെ പരിഗണിക്കുന്ന കാര്യം നേതൃത്വത്തിന്റെ ശ്രദ്ധയിലേക്ക് കൊണ്ട് വരുമെന്നും അദ്ദേഹം കൂട്ടി ചേര്ത്തു
ചടങ്ങിന് ആശംസകൾ നേർന്ന് കൊണ്ട് ഗ്ലോബൽ, നാഷണൽ,സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ നൗഫൽ പാലക്കാടൻ, റഷീദ് കൊളത്തറ, അസ്ക്കർ കണ്ണൂർ,അബ്ദുൽ സലിം അർത്തിയിൽ,നവാസ് വെള്ളിമാട്കുന്ന്,സലീം കളക്കര,മുഹമ്മദലി മണ്ണാർക്കാട്, സുഗതൻ നൂറനാട്, ബാലു കുട്ടൻ, ഷുക്കൂർ ആലുവ, സജീർ പൂന്തുറ, അമീർ പട്ടണത്ത്, ഷംനാദ് കരുനാഗപള്ളി, നിഷാദ് ആലംങ്കോട്, സുരേഷ് ശങ്കർ, അശ്റഫ് കിഴിപുള്ളിക്കര,ഹക്കീം പട്ടാമ്പി, റഫീഖ് വെമ്പായം, നാദിർഷാ റഹിമാൻ എന്നിവർ സംസാരിച്ചു.നാസർ ലെയ്സ്,ടോം സി മാത്യു, കെ.കെ. തോമസ്,ബഷീർ കോട്ടയം, മാത്യു ജോസഫ്,നാസർ വലപ്പാട്,ഷഫീഖ് പുരക്കുന്നിൽ,ഷിഹാബ് കരിമ്പൻ,ഹർഷാദ് എം.ടി,ഷാജി മഠത്തിൽ, സത്താർ ഓച്ചിറ എന്നിവർ സന്നിഹിതരായി. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ഫൈസൽ ബാഹസൻ സ്വാഗതവും ജനറൽ സെക്രട്ടറി സക്കീർ ദാനത്ത് നന്ദിയും പറഞ്ഞു
![]()
