റിയാദ് : പിണറായി സർക്കാരിന്റെ ദുർഭരണത്തിനെതിരെ ഒ.ഐ.സി.സി കൊല്ലം ജില്ലാ കമ്മിററിയുടെ ‘വിചാരണ സദസ്സ് ‘ സംഘടിപ്പിച്ചു.ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ സദസ്സ്
ഉദ്ഘാടനം ചെയ്തു.ഓ ഐ സി സി ഗ്ലോബൽ കമ്മറ്റി സെക്രട്ടറി റഷീദ് കൊളത്തറ മുഖ്യ പ്രഭാഷണം നടത്തി.
ഒ ഐ സി സി റിയാദ് കൊല്ലം ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷെഫീക്ക് പുരക്കുന്നിൽ അധ്യക്ഷത വഹിച്ചു. സെന്‍ട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ് ബാലു കുട്ടൻ ആമുഖപ്രഭാഷണം നടത്തി. നാഷണൽ കമ്മിറ്റി ട്രഷറർ റഹ്മാന് മുനമ്പത്ത്, സെന്‍ട്രൽ കമ്മിറ്റി ഭാരവാഹികളായ നവാസ് വെള്ളിമാട് കുന്ന്,സലിംകളക്കര, ഷംനാദ് കരുനാഗപ്പള്ളി,അബ്ദുൽ സലിം അര്‍ത്തിയിൽ, നസീർ,ഹനീഫ,സാബു കല്ലേലിഭാഗം ജില്ലാ പ്രസിഡന്റുമാരായ വിന്‍സന്റ്,മാത്യു ജോസഫ്, ശിഹാബ് നെന്മാറ എന്നിവർ
സംസാരിച്ചു.
നാസർ ലൈസ്,ശാലു,യോഹന്നാൻ,കുണ്ടറ ബിനോയ് മത്തായി, ബിജുലാൽ,അലക്സാണ്ടർ, ജോസ് കടമ്പനാട്,നിസാർ പള്ളിക്കശേരിൽ എന്നിവർ നേത്യത്വം നൽകി. ഒ ഐ സി സി കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി അലക്സ് കൊട്ടാരക്കര സ്വാഗതവും കൊല്ലം ജില്ലാ കമ്മിറ്റി ട്രഷറർ സത്താർ ഓച്ചിറ നന്ദിയും പറഞ്ഞു.
![]()
