റിയാദ് :പയ്യന്നൂർ സൗഹൃദ വേദി റിയാദ് ചാപ്റ്ററും ഷിഫ അൽ ജസീറ പോളിക്ലിനിക്കും സംയുക്തമായി റിയാദ് ഫർണിച്ചർ ക്യാമ്പിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
വെള്ളിയാഴ്ച (19-01-2024) രാവിലെ 8 മണിക്ക് പി എസ് വി പ്രസിഡന്റ് സത്യൻ കാനക്കീൽ ക്യാമ്പ് ഉത്ഘാടനം ചെയ്തു.ഇരുന്നൂറോളം
തൊഴിലാളികൾക്ക് പ്രയോജനപ്പെട്ട ക്യാമ്പ് വൈകിട്ട് 4 മണിക്ക് സമാപിച്ചു.പി എസ് വി ഭാരവാഹികളും എക്സിക്യൂട്ടിവ് അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി. ഇക്കാമ കാലാവധി കഴിഞ്ഞവർക്ക് ചികിത്സക്കുള്ള ഷിഫ അൽ ജസീറയുടെ പ്രത്യേക ഡിസ്കൗണ്ട് കാർഡും ക്യാമ്പിൽ വിതരണം ചെയ്തു.
![]()
