റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന് (ഇവാ) ക്രിസ്തുമസ്-പുതുവത്സര ആഘോഷം സംഘടിപ്പിച്ചു. മലസ് ചെറീസ് ആഡിറ്റോറിയത്തില്‍ നടന്ന ആഘോഷ പരിപാടികളില്‍ പ്രസിഡന്റ് ആന്റണി വിക്ടര്‍ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം കണ്‍വീനര്‍ നിസാര്‍ മുസ്തഫ ആമുഖ പ്രസംഗം നടത്തി.
സുള്‍ഫിക്കര്‍ ആര്യാട് സാന്റാക്ളോസ് ആയി അരങ്ങിലെത്തി. സാനു മാവേലിക്കര, ബദര്‍ കാസിം,സിജു പീറ്റര്‍, നിസാര്‍ അഹമ്മദ്, ഹാഷിം ചീയാംവെളി, നിസാര്‍ കോലത്ത്, ഷാജി പുന്നപ്ര, ആസിഫ് ഇഖ്ബാല്‍, താഹിര്‍ കാക്കാഴം, അബ്ദുല്‍ അസീസ്, ജലീല്‍ കാലുതറ,സുദര്‍ശന കുമാര്‍,ജയരാജ്, റീന സിജു, നൗമിതാ ബദര്‍, സീന നിസാര്‍, ഷാദിയ ഷാജഹാന്,ആനന്ദം നായര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി. ധന്യ ശരത് അവതാരക ആയിരുന്നു.സെക്രട്ടറി മുഹമ്മദ് മൂസ സ്വാഗതവും ടി എന്‍ ആര് നായര്‍ നന്ദിയും പറഞ്ഞു.
![]()
