റിയാദ് : റിയാദിലെ സാംസ്കാരികപ്രവർത്തകനും എഴുത്തുകാരനുമായ ഡോ. കെ. ആർ. ജയചന്ദ്രന്റെ പുതിയ പുസ്തകം ” ചലഞ്ചിങ് ദി ചലഞ്ചസ്” ഇന്ത്യൻ മിഷൻ ഡെപ്യൂട്ടി ചീഫ് അബു മാത്തൻ ജോർജ് റിയാദിൽ പ്രകാശനം ചെയ്തു.ഇന്ത്യൻ എംബസി എഡ്യൂക്കേഷൻ സെക്രട്ടറി മുഹമ്മദ് ഷബീർ ആദ്യ പ്രതി സ്വീകരിച്ചു.
വേൾഡ് മലയാളി കൗണ്‍സിലിന്റെ വിന്റർ ഫെസ്റ്റിനോട് അനുബന്ധിച്ചു നടന്ന പുസ്തക പ്രകാശന ചടങ്ങിൽ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുത്തു.പ്രവാസി ഭാരതീയ സമ്മാൻ ജേതാക്കളായ ഡോ. എം എസ് കരീമുദീൻ,ശിഹാബ് കൊട്ടുകാട്, സൗദി വിദ്യാഭ്യാസ വിദഗ്ദ്ധൻ ഡോ. അബ്ദുല്ല അൽ ദിലൈഗാൻ,മോഡേൺ മിഡ്ഡിലെ ഈസ്റ്റ് ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ശബാന പർവീൻ, ഇന്ത്യൻ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് ഇമ്രാൻ, ഡോ. ഷൈൻ ടി .ജെ, നിജാസ് പാമ്പാടിയിൽ എന്നിവർ ആശംസകൾ അർപ്പിച്ചു.

വിദ്യാഭാസ മനഃശാസ്ത്രം, ഭിന്നശേഷി വിദ്യാഭ്യാസം, കൗൺസിലിംഗ് എന്നീ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡോ. ജയചന്ദ്രന്റെ അഞ്ചാമത്തെ പുസ്തകമാണ് ചലഞ്ചിങ് ദി ചലഞ്ചസ്.കൂടാതെ സൗദി വിദ്യാഭ്യാസ മന്താലയത്തിനു വേണ്ടി മൂന്നു രചനകൾ അദ്ദേഹം നടത്തിയിട്ടുണ്ട്. നിരവധി ഗവേഷണ പ്രബന്ധങ്ങൾ, ലേഖനങ്ങൾ എന്നിവയും അന്താരാഷ്ര ജേര്‍ണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര കോൺഫെറൻസുകളിൽ ഇന്ത്യയെയും സൗദി അറേബ്യയെയും പ്രധിനിധീകരിച്ചിട്ടുണ്ട്. പൊതു വിദ്യാഭ്യാസം, പഠന പ്രശ്നങ്ങൾ, ഓട്ടിസം, ഭിന്നശേഷി പുനരധിവാസം, കൗൺസിലിംഗ് തുടങ്ങി വിദ്യാഭ്യാസ മേഖലയിലെ വിവിധ വെല്ലുവിളികളും അതിനുള്ള പരിഹാരങ്ങളും നിർദേശിക്കുന്ന പുസ്തകം ഇന്ത്യയിലും വിദേശത്തും ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ജയൻ കൊടുങ്ങല്ലൂർ,പദ്മിനി നായർ, സന്തോഷ് നൊബെർട്,തങ്കച്ചൻ വർഗീസ്, രാജേന്ദ്രൻ, സ്വപ്ന, സുനിൽ മേലേടത്ത് എന്നിവർ നേതൃത്വം നൽകി.
![]()
