അൽകോബാർ: സൗദി കെ എം സി സി ദേശീയ കമ്മിറ്റി മുൻ ട്രഷററും കിഴക്കൻ പ്രവിശ്യയിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ പ്രമുഖനുമായിരുന്ന എഞ്ചിനീയർ സി ഹാഷിം കണ്ണൂർ ആറാമത് വാർഷിക അനുസ്മരണ സംഗമം കെ എം സി സി അൽകോബാർ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. മുഖ്യ അനുസ്മരണ പ്രഭാഷണം ഫൈസൽ ഇരിക്കൂർ നിർവ്വഹിച്ചു.സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് ഇക്ബാൽ ആനമങ്ങാട് അധ്യക്ഷത വഹിച്ചു. സംഗമം പ്രവിശ്യാ കെ എം സി സി സീനിയർ വൈസ് പ്രസിഡൻ്റ് സുലൈമാൻ കൂലേരി ഉദ്ഘാടനം ചെയ്തു.ദമ്മാം മീഡിയ ഫോറം പ്രതിനിധി മുജീബ് കളത്തിൽ, സൗദി കെ എം സി സി ദേശീയ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ,കിഴക്കൻ പ്രവിശ്യാ ജനറൽ സെക്രട്ടറി സിദ്ദീഖ് പാണ്ടികശാല,ദമാം സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി മുജീബ് കൊളത്തൂർ എന്നിവർ ഹാഷിം സാഹിബ് ഓർമ്മകൾ പങ്കുവെച്ചു.
ഹൃസ്വ സന്ദർശനത്തിനു കിഴക്കൻ പ്രവിശ്യയിലെത്തിയ സൗദി കെ എം സി സി മുൻ ദേശീയ ഓഡിറ്ററും അഴിയൂർ ഗ്രാമപഞ്ചായത്ത് മുസ്ലീം ലീഗ് കമ്മിറ്റി പ്രസിഡണ്ടുമായ യു എ റഹീമിനു ചടങ്ങിൽ സ്വീകരണം നൽകി.
സൗദി കെഎംസിസി സമൂഹ്യ സുരക്ഷാ പദ്ധതി 2024 കാമ്പയിന് മികച്ച പ്രവർത്തനം നടത്തിയ ആക്രബിയ, ദഹറാന് ഏരിയാ കമ്മിറ്റികൾക്ക് ചടങ്ങിൽ ഉപഹാരം നൽകി.
സുരക്ഷാ പദ്ധതി ക്യാമ്പയിന് മികവ് പുലർത്തിയ സെൻട്രൽ കമ്മിറ്റി കോർഡിനേറ്റർമാരായ അൻവർ ഷാഫി വളാഞ്ചേരി, ലുബൈദ് ഒളവണ്ണ ,ഹബീബ് പോയിൽ തൊടി വിവിധ ഏരിയ കോർഡിനേറ്റർമാരായ സലീം കുമ്പിടി അക്രബിയ്യ , അനീസ് ബാബു ദഹ്റാൻ, നജുമുദീൻ വെങ്ങാട്,അബ്ദുന്നാസർ ദാരിമി അസ്സഅദി ,സുബൈക്ക, ഇക്ബാൽ ആനമങ്ങാട് റാക്ക ,ഇസ്മായിൽ തിരുർ ഖോബാർ നോർത്ത് എന്നിവർക്ക് കെ എം സി സി നേതാക്കളായ ഒ.പി ഹബീബ് ബാലുശ്ശേരി നജീബ് ചീക്കിലോട് , ജൗഹർ കുനിയിൽ ,അറഫാത്ത് ശംനാട് ,ഷാനി പയ്യോളി ,ആസിഫ് മേലങ്ങാടി,എന്നിവർ മെമെന്റോ കൈമാറി .
മദാരിസ് എഡ്യുക്കേഷണൽ അക്കാദമിയുടെ സഹകരണത്തോടെ അൽകോബാർ കെ എം സി സി പുറത്തിറക്കുന്ന 2024 കലണ്ടർ സെൻട്രൽ കമ്മിറ്റി ഉപദേശക സമിതി ചെയർമാൻ ഖാദി മുഹമ്മദ് കാസർഗോട് മുതിർന്ന നേതാവ് സലാം ഹാജി കുറ്റിക്കാട്ടൂരിന് നൽകി പ്രകാശനം നിർവഹിച്ചു.
ഫറോക്ക് താലൂക്ക് ആശുപത്രി കേന്ദ്രീകരിച്ച് ജീവകാരുണ്യ പ്രവർത്തനങൾ നടത്തിവരുന്ന സി എച്ച് സെൻറർ കേന്ദ്രം നിർമ്മിതിയുടെ ഭാഗമായി ബേപ്പൂർ മണ്ഡലം കെഎംസിസി പ്രഖ്യാപിച്ച പെർഫ്യൂം ചലഞ്ച് അൽ കോബാർ തല പ്രചരണ ഉദ്ഘാടനം വനിത കെ എം സി സി പ്രസിഡൻറ് ശബന നജീബിന് കൈമാറി ആബിദ് പാറക്കൽ നിർവഹിച്ചു.ആക്ടിംഗ് ജനറൽ സെക്രട്ടറി നജ്മുദ്ധീൻ വെങ്ങാട് സ്വാഗതവും ട്രഷറർ മൊയ്തുണ്ണി പാലപ്പെട്ടി നന്ദിയും പറഞ്ഞു.
ഫഹീം ഹബീബ് ഖിറാ അത്ത് നിർവ്വഹിച്ചു.കെ എം സി സി നേതാക്കളായ മുനീർ നന്തി,കലാം മീഞ്ചന്ത,റസാഖ് ബാബു ഓമാനൂർ ,ജുനൈദ് കാഞ്ഞങ്ങാട്,മുഹമ്മദ് ,പുതുക്കുടി ,ഫിറോസ് ഏലം കുളം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
![]()
