റിയാദ് :ആഗോള കൂട്ടായ്മയായ റിയാദിലെ പയ്യന്നൂർ സൗഹൃദ വേദി
പതിമൂന്നാം വാര്‍ഷികാഘോഷങ്ങൾക്ക് തുടക്കമായി.റൗദയിൽ വെച്ച് നടന്ന ചടങ്ങിൽ മുതിർന്ന എക്സിക്യൂട്ടീവ് അംഗo അഷറഫ് എൻ. ടി കേക്ക് മുറിച്ചു ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു.
2010 നവംബർ 5 നു രൂപം കൊണ്ട കൂട്ടായ്മ അതിർ വരമ്പുകളില്ലാത്ത തരത്തിൽ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.പി. എസ്. വി. റിയാദ് പ്രവർത്തനം വിപലീകരിച്ചതിന്റെ ഭാഗമായി ദമ്മാമിലും, ജിദ്ദയിലും ചാപ്റ്ററുകൾ രൂപീകരിക്കുവാൻ സാധിച്ചു.
ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ
വിവിധ തൊഴിൽ തർക്കത്തിലും,ജയിലിൽ കഴിയേണ്ടി വന്ന വരുടെ മോചനത്തിനും,അടിയന്തര സാഹചര്യത്തിൽ ആരോഗ്യ മേഖലയിലും,അപകട ഘട്ടത്തിലും,നാട്ടിൽ പോകുവാൻ പറ്റാതെ കഷ്ടപെടുന്നവരെ നിയമ സഹായത്താലും നാടണയാൻ സഹായിച്ചു.
പ്രസിഡന്റ് സനൂപ് പയ്യന്നൂർ അദ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി സിറാജ് തിഡിൽ സ്വാഗതവും ജോയിന്റ് ട്രെഷറർ ജയ്ദീപ് നന്ദിയും പറഞ്ഞു. എഞ്ചിനീയർ ജിജു, ഷഫാഫ്,വൈസ് പ്രസിഡന്റ് ഹരിനാരായണൻ,മെമ്പർ ഷിപ് കോർഡിനേറ്റർ ജഗദീപ്,ജോയിന്റ് സെക്രട്ടറി അബ്ദുൽ ബാസിത്,സ്പോർട്സ് കോർഡിനേറ്റർ അബ്ദുൽ റഹ്മാൻ,എക്സിക്യൂട്ടീവ് അംഗങ്ങളായ അർഷാദ്,റഫീഖ്, അബ്ദുൽ ഖാദർ,മുഹമ്മദലി,മുഹമ്മദ് ഇശാഖ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.ഇനി വരുന്ന നാളിൽ പുനരധിവാസം മുഖ്യ വിഷയമായി ഏറ്റെടുത്തു പ്രവർത്തിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു.
![]()
