ദോഹ : ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെ നടക്കുന്ന ഏഷ്യൻ കപ്പ് മത്സരങ്ങൾ കണക്കിലെടുത്തു വെള്ളിയാഴ്ച ദോഹ മെട്രോ സർവിസ് രാവിലെ പത്ത് മണി മുതൽ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ലുസൈൽ ട്രാമും രാവിലെ 10 മണി മുതൽ സർവിസ് ആരംഭിക്കും.
വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30ന് എജുക്കേഷൻ സിറ്റിയിൽ വച്ച് ഇറാഖ്-ജപ്പാൻ മത്സരവും നടക്കുന്നുണ്ട്. കൂടാതെ 5.30ന് അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ വിയറ്റ്നാം ഇന്തോനേഷ്യയെയും രാത്രി 8.30ന് ഖലീഫ സ്റ്റേഡിയത്തിൽ ഹോങ്കോങ്ങ് ഇറാനെയും നേരിടും.
![]()
