തൊടുപുഴ: ചിന്നക്കനാലിലെ റിസോര്‍ട്ട് ഇടപാടില്‍ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസില്‍ മാത്യു കുഴല്നാടന് എം.എല്‍.എയുടെ മൊഴിയെടുക്കും. ശനിയാഴ്ച രാവിലെ 11 മണിക്ക് ഹാജരാവാൻ വിജിലന്‍സ് കുഴല്നാടന് നോട്ടീസ് നൽകി.ആദ്യമായാണ് കേസില്‍ മാത്യു കുഴല്‍നാടന്റെ മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കുന്നത്. മുട്ടത്തെ വിജിലന്‍സ് ഓഫീസില്‍ ഹാജരാവാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
![]()
