ദോഹ : വൈവിധ്യങ്ങളായ കാഴ്ച ഒരുക്കി ആകാശം കീഴടക്കുന്ന പട്ടങ്ങളുമായി ‘വിസിറ്റ് ഖത്തർ’ പട്ടം പറത്തൽ മഹോത്സവം (കൈറ്റ് ഫെസ്റ്റിവൽ) ജനുവരി 25 മുതൽ ഫെബ്രുവരി മൂന്നു വരെ ഓൾഡ് ദോഹ തുറമുഖത്ത് ഫെസ്റ്റിവൽ നടക്കും.മേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 60 സംഘങ്ങൾ കൂറ്റൻ പട്ടങ്ങൾ പറത്തി ആകാശത്ത് വർണ്ണ വിസ്മയം തീർക്കും. ഖത്തർ ടൂറിസത്തിന്റെയും വേദി നൽകുന്ന പഴയ ദോഹ തുറമുഖത്തിന്റെയും പിന്തുണയോടെയാണ് മേള നടക്കുക.
പഴയ ദോഹ തുറമുഖത്ത് ക്രൂയിസ് ടെർമിനലിന് മുന്നിലാണ് മേളയുടെ വേദി. ക്രൂസ് സീസണിൽ ഖത്തറിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാർക്ക് വ്യത്യസ്തതയാർന്ന വിനോദം പകരുന്നതായിരിക്കും കൈറ്റ് ഫെസ്റ്റ്. മേളയിൽ കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പട്ടം പറത്തൽ, അന്താരാഷ്ട്ര രുചി വൈവിധ്യങ്ങളോടെയുള്ള ഫുഡ് കോർട്ട്, ഇഖ്ബാൽ ഹുസൈൻ നയിക്കുന്ന സൗജന്യ പട്ടം നിർമാണ ശിൽപശാല,സെലിബ്രേഷൻ പാലസിന്റെ ഇൻഫ്ലാറ്റബിൾസ് ഗെയിംസ് ഏരിയ തുടങ്ങി നിരവധി പരിപാടികളാണ് സംഘാടകർ ആസൂത്രണം ചെയ്തിരിക്കുന്നത്
![]()
