കൊച്ചി : പൃഥ്വിരാജ് നായകനാകുന്ന ‘ആടുജീവിത’ത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ബ്ലെസി സംവിധാനം ചെയ്യുന്ന ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ മുന്‍നിര്‍ത്തി എത്തുന്ന ചിത്രത്തില്‍ നജീബ് എന്ന നായകകഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.മരുഭൂമിയില്‍ ഒറ്റപ്പെട്ട നജീബ് എന്ന കഥാപാത്രം ആവുന്നതിന് വേണ്ടി പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ ഏവരെയും ഞെട്ടിച്ചിരുന്നു. 2008 ല്‍ പ്രാരംഭ വര്‍ക്കുകള്‍ ആരംഭിച്ച ആടുജീവിതം വര്‍ഷങ്ങളുടെ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകള്‍ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വര്‍ഷം ജൂലൈ 14ന് പൂര്‍ത്തിയായി. ജോര്‍ദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.
![]()
